50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
തുക |
---|
1600 |
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
- 1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- 2. അപേക്ഷകയുടെ വയസ് 50 വയസ്സ് പൂര്‍ത്തി ആയിരിക്കണം
- 3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
- 4. അപേക്ഷക അവിവാഹിതയായിരിക്കണം
- 5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്
- 6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല.(വികലാംഗരാണെങ്കില്‍ ബാധകമല്ല)(ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു ).
- 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
- 8. അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
- 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
- 10. അപേക്ഷക യാചകയാകാന്‍ പാടില്ല
- 11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
- 12. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
- 13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
- 14. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
- 15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
- 16. കേരള സംസ്ഥാനത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം
- 17. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാര്‍ക്കും അപേക്ഷിക്കാം
- 18. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരായിരിക്കരുത്
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കാൻ സമർപ്പിക്കേണ്ട രേഖകൾ
- 1. വിവാഹിതയല്ല എന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
- 2. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- 3. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- 4. ആധാര്‍ കാര്‍ഡ്
- 5. ഇലക്ട്രല്‍ കാര്‍ഡ്
- 6. റേഷന്‍ കാര്‍ഡ്
- 7. ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
- 8. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
- 9. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
*CSC CENTER [PM JANA SEVA KENDRA] KATTILMARKET*
PH:*8137097710
WP:*8921014084
Comments
Post a Comment