പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന
പുതിയ ചട്ടങ്ങള്‍
(01.06.2022 മുതല്‍ പ്രാബല്യം)
1. പദ്ധതിയുടെ വിശദാംശങ്ങള്‍ :-
ഏതൊരു കാരണത്താല്‍ മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ
വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന.
ഇത് ഒരു വാര്‍ഷിക പരിരക്ഷയാണ്. വര്‍ഷാവര്‍ഷം പുതുക്കാവുന്നതും ആകുന്നു.
ഈ പദ്ധതി നടപ്പിലാക്കുന്നത് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ/
തത്തുല്യ വ്യവസ്ഥകളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറുള്ള മറ്റു ഇന്‍ഷുറന്‍സ്
കമ്പനികള്‍ ബാങ്കുകളുടെ ആവശ്യമായ അംഗീകാരവും പങ്കാളിത്തവും സഹിതം
/പോസ്റ്റ് ഓഫീസ് എന്നിവ മുഖേനയാണ്. ഇതില്‍ പങ്കാളിയാവുന്ന ബാങ്കുകള്‍ക്ക്
/പോസ്റ്റ് ഓഫീസുകള്‍ക്ക് അവരുടെ വരിക്കാര്‍ക്കു വേണ്ടി ഈ പദ്ധതിയുടെ
നടത്തിപ്പിനായി ഇത്തരം ഏതൊരു ഇന്‍ഷുറന്‍സ് കമ്പനിയേയും ചുമതലപ്പെടു
ത്താവുന്നതാകുന്നു.
2. പരിരക്ഷയുടെ വ്യാപ്തി :-
പങ്കാളിയാവുന്ന ബാങ്കുകളുടെ / പോസ്റ്റ് ഓഫീസുകളുടെ 18 വയസ്സിനും 50
വയസ്സിനും ഇടയിലുള്ള എല്ലാ അക്കാണ്ട് ഉടമകള്‍ക്കും ഈ പദ്ധതിയില്‍
ചേരാവുന്നതാണ്. ഒരു വ്യക്തിക്ക് ഒന്നിലധികം അക്കാണ്ടുകള്‍ വിവിധ ബാങ്കു
കളിലോ/ പോസ്റ്റ് ഓഫീസുകളിലോ/ ഒരു ബാങ്കില്‍ തന്നെയോ ഉണ്ടെങ്കില്‍
പ്രസ്തുത വ്യക്തിക്ക് ഏതെങ്കിലും ഒരു ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൌണ്ടില്‍ കൂടി
മാത്രമേ ഈ പദ്ധതിയില്‍ ചേരുവാന്‍ അര്‍ഹതയുള്ളൂ. ബാങ്ക് /പോസ്റ്റ് ഓഫീസ്
അക്കൌണ്ടുകളുടെ കസ്റ്റമര്‍ തിരിച്ചറിയല്‍രേഖ ആധാര്‍ കാര്‍ഡ് ആയിരിക്കുന്നതാണ് .
3. പ്രവേശന കാലഘട്ടം :-
പദ്ധതിയുടെ പരിരക്ഷ കാലം ജൂണ്‍ 1 മുതല്‍ മെയ് 31 വരെയാണ്. ഇതില്‍
ചേരുന്നതിനായി നിയുക്ത ബാങ്ക: /പോസ്റ്റ് ഓഫീസ് അക്കൌണ്ടില്‍ നിന്നും പ്രീമിയം
തുക സ്വമേധയാ വസൂുലാക്കി കൊള്ളുന്നതിനുള്ള അനുമതി നിര്‍ദ്ദിഷ്ട ഫോറത്തില്‍
നിയുക്ത ബാജ് /പോസ്റ്റ് ഓഫീസിന് ഓരോ വര്‍ഷവും മേയ് 31-ന് മുമ്പായി
നല്‍കിയിരിക്കേണ്ടതാകുന്നു. വൈകിയുള്ള പ്രവേശനത്തിന് താഴെ
വിശദീകരിച്ചിട്ടു ള്ള പ്രകാരമുള്ള ആനുപാതിക പ്രീമിയം ഒടുക്കിയാല്‍
സാധ്യമാകുന്നതാണ്.
(എ) ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ചെയ്യുന്നതിന് വാര്‍ഷിക പ്രീമിയം
സംഖ്യയായ 436- രൂപ മൊത്തമായി അടയ്ക്കേണ്ടതാണ്.
(ബി) സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചെയ്യുന്നതിനുവേണ്ടി
ആനുപാതിക പ്രീമിയം തുകയായ 342- രൂപ അടയ്ക്കേണ്ടതാണ്.
(സി) ഡിസംബര്‍, ജനുവരി, ഫെഡ്രുവരി മാസങ്ങളില്‍ ചേരുന്നതിന് വേണ്ടി
ആനുപാതിക പ്രീമിയും തുകയായ 228- രൂപ അടയ്ക്കണം.
(ഡി) മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചേരുന്നതിനായി ആനുപാതിക
പ്രീമിയും തുകയായ 114- രൂപ അടയ്ക്കേണ്ടതാണ്
*CSC CENTER[PM JANA SEVA KENDRA] KATTILMARKET*
PH:*8137097710
WP:*8921014084
Comments
Post a Comment