ആശ്വാസകിരണം
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരും ശയ്യാവലംബരുമായ വരെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600/- രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
ശയ്യാവലംബർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, മാനസികവൈകല്യമുള്ളവർ, മാനസിക രോഗികൾ, 100% അന്ധത, എന്നിവ കൂടാത പ്രായാധിക്യം കൊണ്ടും ക്യാൻസർ മുതലായ പലവിധ ഗുരുതരമായ രോഗങ്ങളാലും കിടപ്പിലായവരെയും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായിട്ടുള്ള ആളുകളുടെ പരിചാരകരം ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
വരുമാന പരിധി - വാർഷിക വരുമാനം മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ
22,375/- രൂപയും, പഞ്ചായത്തുകളിൽ 20,000/- രൂപയും വരെയാണ്. 2. മാനസികരോഗികൾ, ഓട്ടിസം, സെറികൾ പാൾസി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരുടെ കാര്യത്തിൽ വരുമാന പരിധി ബാധകമല്ല.
അവശ്യ ഡോക്യുമെന്റ് :-
പരിചാരകന്റെ പേര്, രജിസ്റ്റർ നമ്പർ (താങ്കൾക്ക് മണിയോർഡർ ആയി തുക ലഭിച്ചിട്ടുണ്ടെങ്കിൽ അഡ്രസ്സിന്റെ കൂടെയുള്ള FN എന്ന അക്ഷരത്തിൽ തുടങ്ങുന്നതാണ് രജിസ്റ്റർ നമ്പർ ), അഡ്രസ്, ആധാർ, ഫോൺ നമ്പർ, അക്കൗണ്ട് ഡീറ്റെയിൽസ്, രോഗിയുടെ പേര്,
രോഗിയുടെ മേൽവിലാസം, രോഗവിവരം, രോഗിയുടെ ആധാർ നമ്പർ, രോഗിയുടെ ബാങ്ക് അക്കൗണ്ട് (ഉണ്ടെങ്കിൽ ), രോഗിയുമായി പരിചാരകന്റെ ബന്ധം, icds ബ്ലോക്കിന്റെ പേര്, പഞ്ചായത്തിന്റെ പേര്, വാർഡ് നമ്പർ പേര്, പരിചാരകന്റെ വരുമാനം സംബന്ധിച്ച വിവരം,
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Csc ഡിജിറ്റൽ സേവാ കേന്ദ്ര (PM ജന സേവാ കേന്ദ്ര )കുറ്റുവേലിൽ ജംഗ്ഷൻ കാട്ടിൽ മാർക്കറ്റ്
📞8137097710,8921014084
Comments
Post a Comment