മഹിളാ സമ്മാന്‍ സേവിംഗ്‌സ്

എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ, അതും വെറും 2 വര്‍ഷത്തേക്ക്; എന്താണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ്? നമുക്ക് ചുറ്റും നിരവധിയായ നിക്ഷേപ പദ്ധതികള്‍ സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ മേഖലകളില്‍ നിലവിലുണ്ട്. ആകര്‍ഷകമായ ഒരുപാട് സവിശേഷതകള്‍ ആണ് ഈ പദ്ധതികള്‍ക്കെല്ലാം ഉള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ ഒരു പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. സ്ത്രീകളുടെ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മറ്റ് പദ്ധതികള്‍ക്ക് വലിയ കാലയളവ് ആണ് എങ്കില്‍ ഹ്രസ്വമായ കാലയളവ് ആണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്താണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയെന്നും ആര്‍ക്കൊക്കെ പദ്ധതിയില്‍ ഗുണഭോക്താക്കളാകാം എന്നും നമുക്ക് നോക്കാം . മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ത്രീകള്‍ക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. ഒറ്റത്തവണ നിക്ഷേപിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം അതിന്റെ പലിശയാണ്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ ...