മഹിളാ സമ്മാന്‍ സേവിംഗ്‌സ്

 

എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ, അതും വെറും 2 വര്‍ഷത്തേക്ക്; എന്താണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ്?



നമുക്ക് ചുറ്റും നിരവധിയായ നിക്ഷേപ പദ്ധതികള്‍ സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ മേഖലകളില്‍ നിലവിലുണ്ട്. ആകര്‍ഷകമായ ഒരുപാട് സവിശേഷതകള്‍ ആണ് ഈ പദ്ധതികള്‍ക്കെല്ലാം ഉള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ ഒരു പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്.സ്ത്രീകളുടെ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മറ്റ് പദ്ധതികള്‍ക്ക് വലിയ കാലയളവ് ആണ് എങ്കില്‍ ഹ്രസ്വമായ കാലയളവ് ആണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്താണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയെന്നും ആര്‍ക്കൊക്കെ പദ്ധതിയില്‍ ഗുണഭോക്താക്കളാകാം എന്നും നമുക്ക് നോക്കാം.

മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. ഒറ്റത്തവണ നിക്ഷേപിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം അതിന്റെ പലിശയാണ്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ അക്കൗണ്ട് എടുക്കാം. രണ്ട് വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുക. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ കൂടുതല്‍ പലിശ ഈ അക്കൗണ്ടില്‍ ലഭിക്കുന്ന തുകക്ക് ലഭിക്കും.
രണ്ട് വര്‍ഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് ഗുണഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ തുക ഭാഗികമായി പിന്‍വലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല എന്നതാണ് മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. 2023 ഏപ്രില്‍ 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്ന പദ്ധതിയുടെ കാലാവധി 2025 മാര്‍ച്ച് 31 വരെയാണ്. 10 വയസ് മുതലുള്ള പെണ്‍കുട്ടികള്‍ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും. രണ്ട് വര്‍ഷത്തേക്ക് പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ആദ്യ വര്‍ഷം 15,000 രൂപയും രണ്ടാം വര്‍ഷം 16,125 രൂപയും പലിശയായി ലഭിക്കും. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആരെ 2,31,125 രൂപ ലഭിക്കും.
ഒരു ലക്ഷമാണ് നിക്ഷേപിക്കുന്നത് എങ്കില്‍ ആദ്യ വര്‍ഷം 7500 രൂപയും രണ്ടാമത്തെ വര്‍ഷം 8062.05 രൂപയും ആണ് ലഭിക്കുക. അങ്ങനെ വരുമ്പോള്‍ ആകെ 1,15,526.5 രൂപ ലഭിക്കും. അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പദ്ധതിയില്‍ ചേരാം. നിങ്ങളുടെ കെവൈസി രേഖകള്‍ ഇതിന് ആവശ്യമാണ്. നിശ്ചിത ഫോം പൂരിപ്പിച്ച് വേണം അപേക്ഷിക്കാന്‍. തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :- CSC DIGITAL SEVA KENDRA 
                                                         [PM JANA SEVA KENDRA ]
                                                          കുറ്റുവേലിൽ ജംഗ്‌ഷൻ ,
                                                         കാട്ടിൽമാർക്കറ്റ് ,
                                                         കുമാരപുരം, ഹരിപ്പാട് 
                                                         PIN:- 690548
                                                         PHONE :- 8137097710,8921014084
                വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
                                  https://chat.whatsapp.com/I8k21sHaPs02XAZzMI3kOc

Comments