ഹരിത കർമ്മ സേനയ്ക്ക് എല്ലാവരും യൂസർ ഫീ കൊടുക്കണോ?
ഹരിത കർമ്മ സേനയ്ക്ക് എല്ലാവരും യൂസർ ഫീ കൊടുക്കണോ?
എത്ര രൂപയാണ് യൂസർ ഫീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബൈലോസിലൂടെ നിച്ചയിച്ചിരിക്കുന്ന മാക്സിമം യൂസർ ഫീ സ്ഥാപനങ്ങളിൽ 100രൂപയും ഗ്രാമങ്ങളിൽ 50 രൂപയും നഗരങ്ങളിൽ 70 രൂപയും ആണ് യൂസർ ഫീ വാങ്ങുന്ന സമയത്ത് നിർബന്ധമായും റെസിപ്റ്റ് തന്നിരിക്കണം. ഈ പറഞ്ഞ തുകയിൽ കൂടുതൽ ആണ് വാങ്ങിക്കുന്നത് എങ്കിൽ ഉത്തരവാദിത്തപ്പെട്ട പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ റെസിപ്റ്റോടു കൂടി കംപ്ലയിന്റ് കൊടുക്കാവുന്നതാണ്. യൂസർ ഫീയിൽ ഇളവ് നൽകുവാനും, ബിപിഎൽ പോലുള്ള കാറ്റഗറിയെ ഇതിൽ നിന്നും ഒഴുവാക്കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ട് ഇങ്ങനെ ഇളവ് നൽകുന്ന തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേരിട്ട് ഹരിത കർമ്മ സേനയ്ക്ക് കൊടുക്കണമെന്നാണ് പറയുന്നത്
Comments
Post a Comment