വനിതകൾ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം
വനിതകൾ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം(ബിപിൽ ലിസ്റ്റിൽ ഉൾപ്പെട്ട)2023-24 വർഷത്തേയ്ക്ക് ഇപ്പോൾ അപേക്ഷ നൽകാം* BPL (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ധനസഹായത്തിന്അർഹതയുള്ളത്.
1. BPL (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് ധനസഹായത്തിന്അർഹതയുള്ളത്.
2. വിവാഹ മോചിതരായ വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ധന സഹായത്തിന് അർഹത ഉണ്ടായിരിക്കും.
3. പുനർ വിവാഹം കഴിച്ചവർക്ക് ഈ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
4. ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.
5. ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കൾക്ക് ധന സഹായത്തിന് അർഹത ഉണ്ടായിരിക്കും. ഇപ്രകാരമുളള അപേക്ഷകൾ സ്വീകരിക്കുമ്പോൾ ബന്ധപ്പെട്ട റവന്യൂ വില്ലേജ് ഓഫീസറിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഇതിന് ഏതെങ്കിലും വിധത്തിലുള്ള തടസ്സം നിലനിൽക്കുന്നുവെങ്കിൽ ആയത് രേഖാമൂലം വില്ലേജ് ഓഫീസറിൽ നിന്നും ലഭ്യമാക്കിയശേഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതും ശേഷം അപേക്ഷക ഒരു സത്യവാങ്മൂലം ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ പക്കൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതുമാണ്
6. ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾക്ക് ധന സഹായത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ് ലോഡ് ചെയ്യേണ്ടതാണ്.
7. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കൾക്ക് ധന സഹായത്തിന് അർഹതയുണ്ടായിരിക്കും. ഇത്തരം അപേക്ഷയോടൊപ്പം അപേക്ഷക പുനർ വിവാഹം ചെയ്തിട്ടില്ലായെന്ന സത്യവാങ്മൂലം അപേക്ഷകയിൽ നിന്നും വാങ്ങേണ്ടതും, ടി വിഷയത്തിൻമേൽ അന്വേഷണം നടത്തി ബന്ധപ്പെട്ട ICDS സൂപ്പർവൈസറുടെ സാക്ഷ്യപത്രം കൂടി ശിശു വികസന പദ്ധതി ഓഫീസർ അപ് ലോഡ് ചെയ്യേണ്ടതാണ്.
8. എ.ആർ.ടി തെറാപ്പി ചികിൽസയ്ക്ക് വിധയരാകുന്ന HIV ബാധിതരായ വ്യക്തികളുടെ കുട്ടികൾക്കും ധനസഹായത്തിന് അർഹതയുണ്ട്. ഇവർ അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടറിൽ നിന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി അപ് ലോഡ് ചെയ്യേണ്ടതാണ്.
9. ഒരു കുടുംബത്തിലെ പരാമാവധി രണ്ടു കുട്ടികൾക്ക് മാത്രമേ ധനസഹായത്തിന് അർഹതയുളളു
10 സംസ്ഥാന കേന്ദ്ര സർക്കാരിൽ നിന്നും ഒരു വിധത്തിലുള്ള സ്കോളർഷിപ്പും ലഭിക്കുന്നില്ല. എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. മറ്റ് സ്കോളർഷിപ്പുകൾ കൈപ്പറ്റുന്നവർ ഈ ധനസഹായത്തിന് അർഹരല്ല.
11. ഒരു സാമ്പത്തിക വർഷം ഒരു ജില്ലയിൽ നിന്നും ഒറ്റതവണ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുകയുളളു. ആകയാൽ അങ്കണവാടി പ്രവർത്തകർ വഴി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നിശ്ചിത സമയ പരിധിക്കകം അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർക്ക് ഓൺലൈൻ വെബ്സൈറ്റ് വഴി നൽകുന്നതിനും സൂപ്പർവൈസർമാർ ശ്രദ്ധിക്കേണ്ടതാണ്.
12. അതത് അങ്കണവാടി ഏരിയയിലുള്ള അർഹരായ, വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നുണ്ടോയെന്ന് അങ്കണവാടി പ്രവർത്തകർ ഉറപ്പ് വരുത്തേണ്ടതും, ടി വിവരം റിവ്യൂ മീറ്റിംഗുകളിൽ ശിശു വികസന പദ്ധതി ഓഫീസർമാർ അങ്കണവാടി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും, ടീ വിഷയത്തിൽ അവർക്ക് കർശന നിർദ്ദേശം നൽകേണ്ടതുമാണ്.
13. ജില്ലാ വനിത ശിശു വികസന ഓഫീസർമാർ ധനസഹായ തുക അപേക്ഷകയുടെയും കുട്ടിയുടേയും പേരിലുളള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്.
14. അനുവദിച്ചു നല്കുന്ന തുക റദ്ദാക്കാനോ പകരം മറ്റൊരാൾക്ക് അനുവദിക്കുവാനോ പാടില്ല. 15. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യുന്ന രേഖകളുടെ ആധികാരികത ശിശു വികസന പദ്ധതി ഓഫീസർ ഉറപ്പ് വരുത്തിയശേഷം മാത്രമേ ശുപാർശ ചെയ്ത് ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് ഓൺലൈനായി നൽകാൻ പാടുള്ളൂ.
15. സംസ്ഥാന സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലോ മറ്റ് അൺഎയ്ഡഡ് വിദ്യാലയങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലോ ട്യൂഷൻ സെന്ററുകളിലോ പഠിക്കുന്നവർ ധനസഹായത്തിന് അർഹരല്ല.
17. ഓൺലൈൻ വെബ് സൈറ്റ് വഴി ശിശു വികസന പദ്ധതി ഓഫീസർമാർ അപേക്ഷകൾ സ്വീകരിക്കേണ്ടതും, അന്വേഷണം നടത്തി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തി സാക്ഷ്യപ്പെടുത്തൽ വരുത്തിയശേഷം കാറ്റഗറി തിരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം മാത്രമേ അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് ഓൺലൈനായി നൽകുവാൻ മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹരായിട്ടുളളവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി ശുപാർശ ചെയ്യുന്ന പക്ഷം സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസറുടെ ബാദ്ധ്യതയായി നിശ്ചയിക്കുന്നതായിരിക്കും.
18. ശിശു വികസന പദ്ധതി ഓഫീസർ ശുപാർശ ചെയ്ത് ഓൺലൈനായി നൽകുന്ന അപേക്ഷകൾ ജില്ലാ ഓഫീസർമാർ
യഥാസമയം
പരിശോധിച്ച്
DWCD/3150/2023-WEC2
പ്രകാരമാണോയെന്ന് ഉറപ്പാക്കേണ്ടതും അർഹതയുള്ള അപേക്ഷകൾ കാറ്റഗറി തിരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. ഒരോ കാറ്റഗറിയ്ക്കും പ്രത്യേകം രജിസ്റ്റർ ഒരു സാമ്പത്തിക വർഷത്തേയ്ക്ക് എന്ന ക്രമത്തിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടതുമാണ്.
19. ലഭിക്കുന്ന അപേക്ഷകളിൽ അപാകതയുള്ളവ പരിഹരിക്കുവാൻ യഥാസമയം സി.ഡി.പി.ഒ യ്ക്ക് തിരികെ നൽകേണ്ടതും, സി.ഡി.പി.ഒ സമയബന്ധിതമായി അപാകത പരിഹരിച്ച് ലഭ്യമാക്കുന്നുണ്ടോ DWCDO ഉറപ്പ് വരുത്തേണ്ടതുമാണ്. സി.ഡി.പി.ഒ മാരുടെ പ്രതിമാസ അവലോകന മീറ്റിംഗിൽ ടി വിഷയം ഒരു അജണ്ടയായി ഉൾപ്പെടുത്തേണ്ടതും, പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യേണ്ടതുമാണ്.
20. ധനസഹായത്തിനുളള അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് എല്ലാ ജില്ലാ വനിത ശിശു വികസന ഓഫീസർമാരും പത്ര-ദൃശ്യമാധ്യമങ്ങൾ വഴി അറിയിപ്പ് നൽകേണ്ടതാണ്. 21. wm സഹായത്തിനുളള അപേക്ഷകളും, അനുബന്ധ രജിസ്റ്ററുകളും ആഡിറ്റിന് ആവശ്യപ്പെടുമ്പോൾ ഹാജരാക്കുവാൻ ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസർമാരും ജില്ലാ വനിതാ ശിശു വികസന ഓഫീസർമാരും ബാധ്യസ്ഥരാണ്.
അപേക്ഷക അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട രേഖകൾ
1 അപേക്ഷക BPL (മുൻഗണനാ വിഭാഗം) കുടുംബത്തിൽപ്പെട്ട ആളാണെന്നും APL ആണെങ്കിൽ
അർഹതപ്പെട്ട വിഭാഗത്തിൽപ്പെടുന്നവരാണെന്നും തെളിയിക്കുന്ന രേഖകൾ
2. റേഷൻ കാർഡ്, ഇലക്ഷൻ ID,
3. അപേക്ഷകയുടേയും കുട്ടിയുടേയും ആധാർ കാർഡ്
4. അപേക്ഷകൾ വനിതാ ഗൃഹനാഥ എന്നു തെളിയിക്കുന്നതിനുവേണ്ടി താഴെപ്പറയുന്ന വിഭാഗ ത്തിൽപ്പെടുന്നതാണെന്ന സർട്ടിഫിക്കറ്റ്
a. ഭർത്താവ് ഉപേക്ഷിച്ചുപോയവർക്ക്, ഭർത്താവ് ഉപേക്ഷിച്ചു പോയെന്നും വേറെ വിവാഹം ചെയ്തിട്ടില്ലെന്നും തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
b. വിവാഹ ബന്ധം വേർപ്പെടുത്തിയവർക്ക് കോടതി ഉത്തരവിന്റെ പകർപ്പ്. കൂടാതെ പുനർ
വിവാഹം ചെയ്തിട്ടില്ലെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
c. ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ സാഹര്യം നേരിടുന്ന സ്ത്രീകളുടെ അപേക്ഷയോടൊപ്പം റവന്യൂ വില്ലേജ് ഓഫീസറിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഇതിന് ഏതെങ്കിലും വിധത്തിലുളള തടസ്സം നിലനിൽക്കുന്നുവെങ്കിൽ ആയത് രേഖാമൂലം വില്ലേജ് ഓഫീസറിൽ നിന്നും ലഭ്യമാക്കിയശേഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതും ശേഷം അപേക്ഷക ഒരു സത്യവാങ്മൂലം ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ പക്കൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതുമാണ്.
5. നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളെ സംബന്ധിച്ച് ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ സാക്ഷ്യപത്രം (സി.ഡി.പി.ഒ അപ് ലോഡ് ചെയ്യേണ്ടതാണ്)
6. ബാങ്ക് പാസ്സ് ബുക്ക് അക്കൗണ്ട് നമ്പർ വരുന്ന പേജ് അപേക്ഷകയുടേയും കുട്ടിയുടേയും
പേരിലുളള ജോയിന്റ് അക്കൗണ്ട്).
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ സമർപ്പിക്കനും ബന്ധപ്പെടുക
CSC ഡിജിറ്റൽ സേവാ സെന്റർ
കുറ്റുവേലിൽ ജംഗ്‌ഷൻ
കാട്ടിൽമാർക്കറ്റ്, കുമാരപുരം
690548
PH:-8137097710,8921014084
EMAIL:-csckattilmarket516@gmail.com

Comments
Post a Comment